Latest NewsIndiaNews

രാജ്യത്തെ തന്ത്രപ്രധാന ഓഫിസുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്ക് : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്തെ തന്ത്രപ്രധാന ഓഫിസുകളില്‍ സ്മാര്‍ട്ഫോണുകള്‍ക്ക് വിലക്ക് :. വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഫോണ്‍ ഉപയോഗത്തിന് സിആര്‍പിഎഫ് പുറപ്പെടുവിച്ച പുതിയ മാര്‍ഗരേഖയില്‍ ഫോണുകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്: സാധാരണ മൊബൈല്‍ ഫോണുകളും സ്മാര്‍ട്‌ഫോണുകളും. ഓഫിസുകളെയും സ്ഥലങ്ങളെയും സിആര്‍പിഎഫ് മൂന്നായി തരം തിരിച്ചു: ഹൈ സെന്‍സിറ്റീവ്, മീഡിയം സെന്‍സിറ്റീവ്, ലോ സെന്‍സിറ്റീവ്.

Read Also : കശ്മീരില്‍ സൈന്യവും പാക് ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നു : ഒരു ഭീകരനെ സൈന്യം വധിച്ചു

ആദ്യത്തെ 2 വിഭാഗങ്ങള്‍ രഹസ്യ സ്വഭാവമുള്ള രേഖകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നവയാണ്. ഇത്തരം സ്ഥലങ്ങളില്‍ സ്മാര്‍ട്ഫോണുകള്‍ അനുവദിക്കില്ല. ഇവിടങ്ങളിലെത്തുന്നവരുടെ സ്മാര്‍ട്ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്രത്യേക സാഹചര്യങ്ങളില്‍ ഓഫിസ്/സ്ഥാപന തലവന്റെ അനുമതിയോടെ മാത്രമേ സ്മാര്‍ട്ഫോണ്‍ അനുവദിക്കൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങളോ രേഖകളോ അവയുടെ ഭാഗങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതു സിആര്‍പിഎഫ് വിലക്കി. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button