
കാഷ്മീര്‍: ജമ്മു കാഷ്മീരിലെ ബരാമുള്ള ജില്ലയില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ബരാമുള്ളയിലെ പത്താനില്‍ പോലീസും കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സേന അറിയിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഭീകരര്‍ നടത്തിയ വെടിവയ്പിനിടെ കരസേനാ മേജര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ സേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments