Latest NewsIndiaNews

രാജ്യത്ത് ഒഴിവുവന്ന ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം : തിയതി പ്രഖ്യാപിയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഒഴിവുവന്ന ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ തീരുമാനം. തിയതി പിന്നീട് പ്രഖ്യാപിയ്ക്കും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തീയതി സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടാകും.

Read Also : സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 28 പ്രദേശങ്ങളെ ഒഴിവാക്കി

കേരളത്തിലെ കുട്ടനാട്, ചവറ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇതിനൊപ്പം നടക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് അടുത്ത വര്‍ഷം പകുതിക്കു മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഈ നിലപാടാണ് കേന്ദ്ര കമ്മീഷനെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകാതെ നടത്തേണ്ടതുമുണ്ട്.

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. ചവറയില്‍ എം.എല്‍.എയായിരുന്ന വിജയന്‍ പിള്ളയുടെ വിയോഗത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. രണ്ടു സീറ്റുകളും എല്‍.ഡി.എഫിന്റെ കൈവശമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button