ന്യൂഡല്‍ഹി : ഇന്ത്യയുടെ ചൈന വിരുദ്ധ നടപടികള്‍ അവസാനിപ്പിയ്ക്കാന്‍ ഇന്ത്യയെ ആക്രമിച്ച് തകര്‍ക്കണം , ഭീകര സംഘടനയ്ക്ക് ആഹ്വാനം നല്‍കി പാകിസ്ഥാന്‍.
പാക് ചാര സംഘടനയായ ഐഎസ്ഐ. ജമ്മു കശ്മീരിലെ ചൈന വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ ആക്രമണത്തിന് പാക് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന് ഐഎസ്ഐ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
Read Also : രാജ്യത്തെ തന്ത്രപ്രധാന ഓഫിസുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്ക് : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ഇന്ത്യയിലെ ചൈന വിരുദ്ധ നടപടികള്‍ക്കെതിരെ ആക്രമണത്തിന് ഐഎസ്ഐ നിര്‍ദ്ദേശം നല്‍കിയതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ലാഡാക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെയാണ് ചൈനീസ് ബഹിഷ്‌കരണം ആരംഭിച്ചത്.
അതേസമയം ഗല്‍വാന്‍ താഴ്വരയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ കശ്മീര്‍ ബിജെപി നേതാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments