തിരുവനന്തപുരം: പുതിയൊരു കണ്ടുപിടിത്തം എന്ന പേരില്‍, തോന്ന്യാസം മാത്രം വിളിച്ചു പറയുന്ന ഒരു ബിജെപി വാര്യര്‍, ബിജെപി വക്താവ് സന്ദീപ് വാര്യര്‍ക്ക് എതിരെ വൈദ്യുതി മന്ത്രി എം.എം മണി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരിക്കുമ്പോള്‍ വ്യാജ ഒപ്പിട്ടുവെന്ന ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണത്തിന് എതിരെയാണ് പ്രതികരണവുമായി വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത് എത്തിയിരിക്കുന്നത്. . കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് വാര്‍ത്തകളില്‍ നിന്നു മുക്കാമെന്നാണ് മാധ്യമങ്ങള്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ നാടും നാട്ടുകാരും മാറിപ്പോയി എന്നത് ഇവര്‍ മറന്നുപോയെന്നും എംഎം മണി ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: ” മുഖ്യമന്ത്രി ചികിത്സാര്‍ത്ഥം വിദേശത്തായിരുന്നപ്പോഴും ഫയലുകള്‍ പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്നത് രഹസ്യമായ സംഗതിയല്ല. ചികിത്സക്ക് പുറപ്പെടുംമുമ്ബ് തന്നെ ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതുമാണ്. എന്നിട്ടും പുതിയൊരു കണ്ടുപിടിത്തം എന്ന പേരില്‍, തോന്ന്യാസം മാത്രം വിളിച്ചു പറയുന്ന ഒരു ബിജെപി വാര്യര് ‘ഫയലുകളില്‍ ഒപ്പിട്ടതാര്’ എന്ന് ചോദിച്ച് രംഗത്ത് വന്നു. ഇത് അസംബന്ധം എന്നറിഞ്ഞിട്ടും, സി.പി.എമ്മിനെതിരെയുള്ളതായതിനാല്‍, കാള പെറ്റെന്ന് കേട്ട് കയര്‍ എടുക്കുന്നതുപോലെ മനോരമാദി മാദ്ധ്യമങ്ങള്‍ ചര്‍ച്ചക്ക് വിഷയമാക്കി; പത്രത്തില്‍ വെണ്ടക്ക നിരത്തി.
ആധുനിക സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയൊന്നും സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകില്ലെന്ന മിഥ്യാധാരണയാണ് ഇപ്പോഴും ഇക്കൂട്ടര്‍ക്കുള്ളത്. ബിജെപി വാര്യരും, ലീഗിന്റെ മുന്‍ വിവര സാങ്കേതിക മന്ത്രിയുമായിരുന്ന എം.പിയും മനോരമാദി മാദ്ധ്യമങ്ങളുമെല്ലാം ലക്ഷ്യം വച്ചത് ഇക്കാര്യത്തില്‍ കൂറേപ്പേര്‍ക്കെങ്കിലും സംശയം സൃഷ്ടിക്കാമെന്നതിന്റെ കൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് വാര്‍ത്തകളില്‍ നിന്നു മുക്കാം എന്നതു കൂടിയാണ്. നാടും നാട്ടുകാരും മാറിപ്പോയി എന്നത് ഇവര്‍ പക്ഷേ മറന്നുപോയി”.
Post Your Comments