ഹൈദരാബാദ്: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പകരം വീട്ടി യുവതി. തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതില്‍ പ്രകോപിതയായ കാമുകി മുന്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലാണ് സംഭവം. പലവ്യഞ്ജന കടയിലെ ജീവനക്കാരനായ നാഗേന്ദ്രയ്ക്ക് നേരെയായിരുന്നു ആക്രമണം.ഗുരുതരമായി പൊളളലേറ്റ ഇയാള്‍ ആശുപത്രിയിലാണ്. സുപ്രിയ എന്ന യുവതിയാണ് കൊടുംക്രൂരത ചെയ്തത്.
read also : പ്രശസ്തനായ ജ്യോത്സ്യരുടെ വീട്ടിലേയ്ക്ക് അജ്ഞാത സംഘം വെടി ഉതിര്‍ത്തു : സംഭവത്തില്‍ ദുരൂഹത
മൂന്നുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യം പരസ്യമായതാേടെ ഇരുവീട്ടിലും എതിര്‍പ്പുയര്‍ന്നു.അതാേടെ നാഗേന്ദ്ര ബന്ധം അവസാനിപ്പിക്കുകയും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞമാസമായിരുന്നു വിവാഹം.
വിവരം അറിഞ്ഞതോടെ പ്രതികാരം ചെയ്തേ അടങ്ങൂ എന്ന് സുപ്രിയ തീരുമാനമെടുത്തു. കഴിഞ്ഞദിവസം അവസരം ഒത്തുകിട്ടിയതോടെ സുപ്രിയ നാഗേന്ദ്രയുടെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ഇയാളെ ആശുപത്രിയിലാക്കിയത്.
എന്നാല്‍ സുപ്രിയയുടെ അനുവാദത്തോടെയാണ് ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്നും ഇതിന് പണം വാങ്ങിയെന്നുമാണ് നാഗേന്ദ്ര പറയുന്നത്. നാഗേന്ദ്രയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് സുപ്രിയക്കെതിരെ കേസെടുത്തു.
Post Your Comments