Latest NewsKerala

കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം, അവസാന പ്രതിയും അറസ്‌റ്റിൽ

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തൈ​ക്ക​ട​പ്പു​റ​ത്തെ പ​തി​നാ​റു​കാ​രി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ​ട​ന്ന​ക്കാ​ട് ഞാ​ണി​ക്ക​ട​വി​ലെ ബി. ​മു​ഹ​മ്മ​ദ് (57) എ​ന്ന ക്വി​ന്‍​റ​ല്‍ മു​ഹ​മ്മ​ദി​നെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദി​നെ റി​മാ​ന്‍​ഡ്​ ചെ​യ്തു.സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി എം.​പി. വി​നോ​ദ് കു​മാ​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. തൈ​ക്ക​ട​പ്പു​റം സീ​റോ​ഡി​ലെ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ 16കാ​രി പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നും പി​ന്നീ​ട് ഗ​ര്‍​ഭഛി​ദ്ര​ത്തി​നും വി​ധേ​യ​മാ​ക്കി​യ സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ചി​രു​ന്നു.

ബംഗളൂരുമയക്കു മരുന്ന് കേസന്വേഷണം , ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍

അതേസമയം പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വും മാ​താ​വും ഞാ​ണി​ക്ക​ട​വി​ലെ 17കാ​ര​നും ഞാ​ണി​ക്ക​ട​വി​ലെ റി​യാ​സ്, മു​ഹ​മ്മ​ദ​ലി, തൈ​ക്ക​ട​പ്പു​റ​ത്തെ ഇ​ജാ​സ്, കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് സ്വ​ദേ​ശി ജിം ​ഷ​രീ​ഫ്, തൈ​ക്ക​ട​പ്പു​റ​ത്തെ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കാ​ഞ്ഞ​ങ്ങാട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ. ​അം​ബു​ജാ​ക്ഷി, ഭ്രൂ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ. ​ശീ​ത​ള്‍ എ​ന്നി​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. വ​നി​ത ഡോ​ക്ട​ര്‍​മാ​ര്‍ ഹൈ​കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments


Back to top button