Latest NewsKerala

കാസർകോട് 16കാരിയെ പീഡിപ്പിച്ചത് മദ്രസാ അധ്യാപകനായ പിതാവെന്ന് ഡിഎൻഎ പരിശോധനാഫലം

ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

നീലേശ്വരം(കാസർകോട്) ∙ വിവാദമായ നീലേശ്വരം പീഡനക്കേസിൽ വഴിത്തിരിവ്. പതിനാറുകാരിയെ പീഡിപ്പിച്ചതു പെൺകുട്ടിയുടെ പിതാവുതന്നെയെന്നു ഡിഎൻഎ പരിശോധനാഫലം പുറത്ത്. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

കേസിലെ ഒന്നാം പ്രതിയായ പിതാവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ അന്നത്തെ നീലേശ്വരം സിഐ, പി.ആർ.മനോജിനു നൽകിയ കുറ്റസമ്മത മൊഴിയിൽ പിതാവ് തന്നെയാണ് ഭ്രൂണം വീടിനു പിറകിൽ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.

read also: എ.പി അബ്ദുല്ലക്കുട്ടിയ്ക്കു നേരെ വധശ്രമം : കാറില്‍ ടോറസ് ലോറി വന്നിടിച്ചത് രണ്ടു തവണ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ

ഗർഭഛിദ്രം നടത്തിയ ഡോക്ടർമാർക്ക് എതിരെയുള്ളത് ഉൾപ്പെടെ 7 കേസുകളിലായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 10 പേരെയാണ് പ്രതി ചേർത്തത്. 2 ഡോക്ടർമാർ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button