Latest NewsNewsIndia

അതീവ ജാഗ്രത : ഇപ്പോള്‍ കോവിഡ് രോഗലക്ഷണങ്ങളില്ല … വൈറസ് ബാധിച്ചത് അറിയുന്നത് അവസാന ഘട്ടത്തില്‍

അതീവ ജാഗ്രത , ഇപ്പോള്‍ കോവിഡ് രോഗലക്ഷണങ്ങളില്ല . വൈറസ് ബാധിച്ചത് അറിയുന്നത് അവസാന ഘട്ടത്തില്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കോവിഡ് ലക്ഷണമില്ലാത്തവരും വൈറല്‍ ലോഡുകളുമായി (രോഗം ബാധിച്ച ഒരാളുടെ ശരീരദ്രാവകത്തിലുള്ള വൈറസിന്റെ അളവ്) വലിയ തോതില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. തെലങ്കാനയില്‍ 200 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി എത്രയും പെട്ടെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണമെന്നും ഇവര്‍ പറഞ്ഞു. ഹൈദരബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിങ് ആന്‍ഡ് ഡയഗനോസ്റ്റിക്‌സില്‍ (സിഡിഎഫ്ഡി) നിന്നുള്ള ഗവേഷകര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുള്ള പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരില്‍ നടത്തിയ പരിശോധനയിലാണ് വെളിപ്പെടുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button