ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബാരമുള്ളയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
Also read : അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന
തുടർന്നു നടത്തിയ തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷസേനയും തിരിച്ച് വെടിവെച്ചു. ഒളിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ നടത്തിവരികയാണ്. പ്രദേശത്തേയ്ക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചെന്നുമാണ് റിപ്പോർട്ട്.
Post Your Comments