Latest NewsUAENewsGulf

യു.എ.ഇയില്‍ ഭൂചലനം

അബുദാബി • യു.എ.ഇയില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഫുജൈറയുടെ തീരത്ത് ചില പ്രദേശവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.

പ്രാദേശിക സമയം രാവിലെ 6:08 ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button