ന്യൂഡൽഹി : ഡൽഹി കലാപക്കേസ് പ്രതി ആസിഫ് ഇഖ്ബാലിന് ജാമ്യം നിഷേധിച്ച് കോടതി . ഇന്ത്യയെ ഒരു ‘ഇസ്ലാമിക്’ രാജ്യമാക്കി മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഡൽഹി സ്പെഷ്യൽ പൊലീസ് മുൻപാകെ ആസിഫ് ഇക്ബാൽ തൻഹ വെളിപ്പെടുത്തിയിരുന്നു . ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ആസിഫിന്റെ കേസ് പരിഗണിക്കുന്നതിനിടെ , അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത്, ഗൂഢാലോചനയിൽ പങ്കുള്ളതായി തെളിവുകൾ ലഭിച്ചതായി അഭിപ്രായപ്പെട്ടു. കലാപത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് ആസിഫ് എന്നും തെളിവുകൾ വ്യക്തമാക്കുന്നു . കലാപക്കേസ് പ്രതികൾക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് വിശ്വസിക്കാൻ കോടതിയ്ക്ക് ന്യായമായ കാരണമുണ്ടെന്നും അമിതാഭ് റാവത്ത് വ്യക്തമാക്കി.
യു എ പി എ ചുമത്തിയ നടപടിയും കോടതി ശരിവച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരിയിൽ ഉണ്ടായ കലാപത്തിന് പിന്നിലെ വലിയ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമിയ മില്യ വിദ്യാർത്ഥിയും 2014 മുതൽ സ്റ്റുഡന്റ് ഇസ്ലാമിസ്റ്റ് ഓർഗനൈസേഷൻ അംഗവുമായ ആസിഫ് അറസ്റ്റിലായത് . ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആസിഫിനെ അറസ്റ്റ് ചെയ്തത്.
കോടതിയുടെ കണ്ടെത്തലുകൾ ഇങ്ങനെ, ഇന്ത്യയുടെ ഐക്യത്തെ അപകടപ്പെടുത്തുന്ന, കൊലപാതകങ്ങൾക്ക് കാരണമാകുന്ന , സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇടയാകുന്ന , ഭീകരത ഉണ്ടാക്കുന്ന നടപടികൾ നിയമവിരുദ്ധമായ സെക്ഷൻ 15 (ഭീകരപ്രവർത്തനങ്ങൾ), സെക്ഷൻ 18 (ഭീകരപ്രവർത്തനങ്ങൾക്കായുള്ള നിയമനം) എന്നിവ പ്രകാരം ആസിഫ് കുറ്റക്കാരാനാണെന്നും കോടതി വ്യക്തമാക്കി.
അസിഫ് ഇക്ബാൽ അക്രമത്തെ ആയുധമാക്കാൻ സാധാരണ മുസ്‌ലിങ്ങളോട് ആവശ്യപ്പെട്ടു .കൊൽക്കത്ത, കോട്ട, ലഖ്‌നൗ, കാൺപൂർ, ഉജ്ജൈൻ, ഇൻഡോർ, ജയ്പൂർ, പട്‌ന, സബ്സിബാഗ്, അരാരിയ, സമസ്തിപൂർ, അഹമ്മദാബാദ് തുടങ്ങി രാജ്യത്ത് പലയിടത്തും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതായും ആസിഫ് ഇക്ബാൽ സമ്മതിച്ചു. ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ആഗ്രഹത്തിനു പുറമേ, കേന്ദ്ര സർക്കാരിനും , ഇന്ത്യക്കുമെതിരെ പ്രതിഷേധിക്കണമെന്നും ആവശ്യം വന്നാൽ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും മുസ്ലിം വിശ്വാസികളോട് ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ റോഡുകൾ തടയുന്നതിനും ഗതാഗതം തടസ്സപ്പെടുത്തുന്നതിനുമായി നീക്കങ്ങൾ നടത്തി.പ്രവർത്തന പദ്ധതി നടപ്പാക്കിയത് മീരൻ ഹൈദർ, സഫൂറ സർഗാർ എന്നിവരാണ്. പിന്നീട് ഇത് കലാപത്തിൽ കലാശിച്ചു.
Post Your Comments