ന്യൂ ഡൽഹി : അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയിലെ ചുഷുൽ മേഖലയിൽ കൂടുതൽ സേനയെ എത്തിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സേനാതലത്തിൽ ചർച്ചകൾ പുരോഗമിക്കെയാണ് നീക്കമുണ്ടായിരിക്കുന്നത്. അതേസമയം അതിർത്തി സംഘർഷത്തിൽ ചർച്ചയാകാമെന്ന ചൈനീസ് പ്രതിരോധമന്ത്രിയുടെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
Also read : ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യന്‍ കമാന്‍ഡോയ്ക്കു വീരമൃത്യു
മോസ്കോയിൽ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് സമയം ചോദിച്ച് ചൈന രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് പ്രതിരോധമന്ത്രി വാംഗ് യി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ചർച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. ലഡാക്കിൽ യഥാർഥ അതിർത്തി നിയന്ത്രണരേഖയോടു ചേർന്നു വീണ്ടും ചൈനീസ് സൈന്യം കടന്നുകയറ്റത്തിനു ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്.
Post Your Comments