തിരുവനതപുരം : സംസ്ഥാനത്ത് താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജി നല്‍കി. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്ബളത്തിന്റെ 20 ശതമാനം പിടിച്ചതില്‍ പ്രതിഷേധിച്ച് കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച 868 ഡോക്ടര്‍മാരാണ് കൂട്ടത്തോടെ രാജി നൽകിയത്. ശമ്ബളമില്ലാതെ ജോലി ചെയ്യാനാകില്ലെന്ന നിലപാടിലാണ് ജൂനിയർ ഡോക്ടർമാർ. 42,000 രൂപയാണ് ശമ്പളം ഇതിൽ 350 പേര്‍ക്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. എന്നാൽ സാലറി ചാലഞ്ചും നികുതിയും പോയിട്ട് 27000 രൂപ മുതല്‍ 29000വരെയാണ് ലഭിക്കുക.
Also read : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
കോവിഡ് ബാധിതരെ ചികിത്സിക്കാനായി സിഎഫ്‌എല്‍ടിസികളിലേക്ക് നിയമിച്ച 950 ജൂനിയര്‍ ഡോക്ടര്‍മാരിൽ നൂറ് പേരുടെ കാലാവധി സെപ്തംബര്‍ 12ന് അവസാനിക്കും. ബാക്കിയുള്ള 800ലധികം ഡോക്ടര്‍മാര്‍ രാജിക്കത്തും നല്‍കിയതിനാൽ സെപ്തംബര്‍ പത്തുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിൽ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി കടുത്തവെല്ലുവിളിയാകും സർക്കാരിന് ഉയർത്തുക.
Post Your Comments