റിയാദ് : സൗദിയിൽ തുടർച്ചയായ അഞ്ചാം ദിനത്തിലും ആശ്വാസം. പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ. പുതുതായി 861 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,27പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 317486 ഉം, മരണസംഖ്യ 3956 ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 996പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 292510 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 21020 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1523 പേരുടെ നില ഗുരുതരമായി തുടരുന്നു.
കോവിഡിനെ നേരിടാൻ രാജ്യം നടപ്പാക്കിയ നടപടികൾ ഫലം കാണുന്നുണ്ട്. കേസുകൾ കുറയുന്നതിന് പൊതുജനങ്ങളും പൊതുജനങ്ങളും ആരോഗ്യ പ്രവർത്തകരും സുരക്ഷാ വിഭാഗവും ഉൾപ്പെടെ എല്ലാവരും സംഭാവന നൽകി എന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments