തിരുവനന്തപുരം : ബെംഗളൂരുവിൽ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണങ്ങൾ പുറത്തു വന്നതിന് പിന്നാലെ സംഭവത്തിൽ സംഭവത്തിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്.
സഖാവ് കോടിയേരി ബാലഷ്ണന്റെ കുടുംബത്തെ കരി വാരിത്തേക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറെയായി. സഖാവിന്റെ മൂത്തപുത്രൻ ബിനോയിക്ക് എതിരെ വഞ്ചനാക്കുറ്റം, വിവാഹേതര ബന്ധം ഒക്കെ അവർ പ്രചരിപ്പിച്ചു. എന്നാൽ ഒന്നും നാളിതുവരെ തെളിയിക്കാൻ ആരോപണം ഉയർത്തിയവർക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ ഇതാ ആരോപണങ്ങൾ അദ്ദേഹത്തിന്റെ ഇളയപുത്രൻ ബിനീഷിനെതിരെയാണ്
മലയാള സിനിമയുടെയും ഇന്ത്യൻ കായികരംഗത്തിന്റെയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയർ നശിപ്പിക്കാനുള്ള കുൽസിത ശ്രമമാണോ ഇതിനു പിന്നിലെന്ന് എനിക്ക് സംശയമുണ്ട്. ലഹരിക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട ആൾക്കാരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടെന്ന കഥകൾ ഇറക്കുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ്. എനിക്ക് ഉറപ്പാണ്, മലയാള സിനിമയിലെ നായക സങ്കല്പത്തിന്റെ മൂർത്തീഭാവം ആവാഹിച്ച ബിനീഷിനെ നീക്കി അവിടെ ആക്ഷൻ ഹീറോ കഥാപാത്രങ്ങളുമായി വിലസാനുള്ള ഫിറോസിന്റെ കുൽസിത നീക്കമാണ് ഇതിനു പിന്നിലെന്നു ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു
ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ;
സഖാവ് കോടിയേരി ബാലഷ്ണന്റെ കുടുംബത്തെ കരി വാരിത്തേക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറെയായി. സഖാവിന്റെ മൂത്തപുത്രൻ ബിനോയിക്ക് എതിരെ വഞ്ചനാക്കുറ്റം, വിവാഹേതര ബന്ധം ഒക്കെ അവർ പ്രചരിപ്പിച്ചു. എന്നാൽ ഒന്നും നാളിതുവരെ തെളിയിക്കാൻ ആരോപണം ഉയർത്തിയവർക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ ഇതാ ആരോപണങ്ങൾ അദ്ദേഹത്തിന്റെ ഇളയപുത്രൻ ബിനീഷിനെതിരെയാണ്.
മലയാള സിനിമയുടെയും ഇന്ത്യൻ കായികരംഗത്തിന്റെയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയർ നശിപ്പിക്കാനുള്ള കുൽസിത ശ്രമമാണോ ഇതിനു പിന്നിലെന്ന് എനിക്ക് സംശയമുണ്ട്. ലഹരിക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട ആൾക്കാരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടെന്ന കഥകൾ ഇറക്കുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ്. എനിക്ക് ഉറപ്പാണ്, മലയാള സിനിമയിലെ നായക സങ്കല്പത്തിന്റെ മൂർത്തീഭാവം ആവാഹിച്ച ബിനീഷിനെ നീക്കി അവിടെ ആക്ഷൻ ഹീറോ കഥാപാത്രങ്ങളുമായി വിലസാനുള്ള ഫിറോസിന്റെ കുൽസിത നീക്കമാണ് ഇതിനു പിന്നിൽ. മമ്മൂട്ടിയേയും മോഹൻലാലിനേയും നെഞ്ചിലേറ്റിയ ഞങ്ങൾ ആരാധകർക്ക് ബിനീഷിനെ നെഞ്ചും തോളും കടന്ന് തലയിലേറ്റുന്നതിന്റെ കണ്ണുകടിയല്ലേ മിസ്റ്റർ ഫിറോസ് നിങ്ങൾക്ക്? ‘ഒപ്പം’ എന്ന സിനിമയിൽ മോഹൻലാലിനെതിരെ തീപാറുന്ന ഡയലോഗുകളുമായി സ്ക്രീൻ നിറഞ്ഞ ബിനീഷ് എത്ര ഹൃദയങ്ങളിലേക്കാണ് ചേക്കേറിയതെന്ന് നിങ്ങൾക്ക് ഊഹിക്കാനെങ്കിലും കഴിയുമോ ഫിറോസ്?
ഉത്തരേന്ത്യൻ ക്രിക്കറ്റ് ലോബിയുടെ നിതാന്ത പരിശ്രമം കൂടി ബിനീഷിനെ തേജോവധം ചെയ്യുന്നതിനു പിന്നിൽ ഉണ്ടോയെന്ന് ഞാൻ സംശയിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ. മഹേന്ദ്ര സിങ് ധോണിയെന്ന വന്മരം വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ നമുക്കുണ്ടായ നഷ്ടം ഒരു വിക്കറ്റ് കീപ്പറുടേത് മാത്രമായിരുന്നില്ല. ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്റേതു കൂടി ആയിരുന്നു. ലോകേഷ് രാഹുൽ കീപ്പർ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചപ്പോൾ ആക്രമണോൽസുക ബാറ്റ്സ്മാൻ സ്ഥാനത്ത് എന്നെപ്പോലെ ഒരുപാട് ആരാധകർ എഴുതിച്ചേർത്തത് ബിനീഷിന്റെ പേരായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടവും (വിക്കറ്റുകൾക്കിടയിൽ) മികച്ച മെയ്വഴക്കമുള്ള പന്തേറും കൂടിയാകുമ്പോൾ ഇടയ്ക്കിടെ പരിക്ക് പറ്റുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവം കൂടി നികത്താൻ കഴിയുന്ന, പോരാളി ഷാജിയെപ്പോലെ, ഒരാൾ. അതുകൊണ്ടു തന്നെ ബിനീഷിനെ ആരോപണ വിധേയനായി ഒഴിവാക്കാൻ ഉത്തരേന്ത്യൻ ലോബിയും ലഹരിക്കടത്തുകാരും ശ്രമിച്ചോ എന്നും പരിശോധിക്കേണ്ടതാണ്.
ലഹരിക്കടത്ത് കേസിൽ ഉൾപ്പെട്ട ആളുമായി ഒരു ദിവസം 26 പ്രാവശ്യം ബിനീഷ് ഫോണിൽ സംസാരിച്ചു എന്നൊക്കെയാണ് ഫിറോസ് പറയുന്നത്. ബിനീഷ് അതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു. ഇനി അഥവാ വിളിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് എങ്ങനെ തെറ്റാകും? അല്ലെങ്കിൽ തന്നെ ബിനീഷിന്റെ അറിവോടെയാണെന്ന് കോളുകൾ പോയതെന്ന് ഫിറോസ് എങ്ങനെ ഉറപ്പിക്കും. മറ്റാരെങ്കിലും വിളിച്ചത് ആയിക്കൂടേ? അല്ലെങ്കിൽ തന്നെ, ഫോൺ പോക്കറ്റിൽ കിടക്കുമ്പോൾ അബദ്ധത്തിൽ കൈതട്ടി എത്രയോ തവണ കോളുകൾ പോകാറുണ്ട്. അങ്ങനെ ഒരു 26 തവണ കോൾ പോയത് ആയിക്കൂടേ? അത് തെറ്റാണോ ഫിറോസ്?
ലഹരിക്കടത്ത് കേസിൽ പെട്ട സുഹൃത്തിന് ബിനീഷ് ആറ് ലക്ഷം രൂപ കടം കൊടുത്തു എന്നതാണ് മറ്റൊരു ആരോപണം. പുലിവാൽ കല്യാണം എന്ന സിനിമയിൽ മണവാളൻ പറയുന്ന ആ ഡയലോഗ് ഓർമ്മയില്ലേ? “നിങ്ങൾക്ക് ആവശ്യമുള്ളതും എന്റെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ ഉള്ളതും പണമാണ്.” സ്വന്തം കയ്യിൽ ഉള്ള പണം, അല്ലെങ്കിൽ ആരുടെ എങ്കിലും കയ്യിൽ നിന്ന് മറിച്ച പണം, സുഹൃത്തിന് കൊടുക്കുന്നതിൽ എന്താണ് പ്രശ്നം മിസ്റ്റർ ഫിറോസ്?
മനോരമ ന്യൂസുമായി ബിനീഷ് സംസാരിച്ചപ്പോൾ വികാരാധീനനായി അദ്ദേഹം ചോദിച്ച ഒരു ചോദ്യം മാത്രം മതി ആ നിഷ്കളങ്ക ഹൃദയനെ അളക്കാൻ: “സ്വർണ്ണക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയവ ചെയ്യുന്ന ആൾക്കാരുമായി ബന്ധം പുലർത്തുന്ന രീതിയിൽപ്പെട്ട ഒരാളാണോ ഞാൻ?” ചോദ്യം ലഹരിക്കടത്തുമായി മാത്രം ബന്ധപ്പെട്ടത് ആയിരുന്നെങ്കിലും സ്വർണ്ണക്കടത്തിലും തനിക്കു ബന്ധമില്ല എന്ന് ചോദിക്കാതെ പറഞ്ഞ അദ്ദേഹത്തിന്റെ മനഃശുദ്ധി മനസ്സിലാക്കാൻ മനോരമയ്ക്ക് ആവുന്നില്ലേ?
മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളസമൂഹം അങ്ങേയ്ക്കു പിന്നിൽ ഉണ്ട്, ബിനീഷ്. തിരിഞ്ഞു നോക്കാതെ സധൈര്യം മുന്നോട്ട്.
https://www.facebook.com/panickar.sreejith/posts/3370428146310570
Post Your Comments