
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ വ്യവസായിയും പൊലീസ് കസ്റ്റഡിയിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കേസില്‍ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം മയക്കുമരുന്ന് കേസില്‍ പ്രതികരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രംഗത്തെത്തി.
ഡാര്‍ക്ക് വെബ് കേന്ദ്രീകരിച്ചുളള സംഘത്തെ പറ്റിയുളള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഘത്തിന്റെ സിനിമ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കേസിലെ പ്രതി അനൂബ് മുഹമ്മദിന് ബിനീഷ് കോടിയേരി നേരിട്ട് പണം നല്‍കി സഹായിച്ചതായും ഫോണ്‍വിളിച്ചതായും കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുളള ബന്ധം അനൂബിന് മൊഴിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം കേരളത്തിലെക്ക് പുരോഗമിക്കാനാണ് സാധ്യത. സംഭവത്തില്‍ കേരള സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments