കൊച്ചി : കോവിഡ് കാലത്ത് വീട്ടുവാടക ചോദിച്ചുള്ള സമ്മർദം താങ്ങാനാകാതെ ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷ് (36) ആണ് മരിച്ചത്. ലോക്ക്ഡൗൺ കാലത്ത് നിരന്തരമായി വാടക ചോദിച്ച് വീട്ടുടമ ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് അനീഷിന്‍റെ ഭാര്യ സൗമ്യയാണ് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അനീഷ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് അനീഷിന്‍റെ ഭാര്യ പൊലീസില്‍ പരാതിപ്പെടുന്നത്. പ്രതിമാസം 9000രൂപ വീട്ടുവാടയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്… ശങ്കരന്‍കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണിത്. മൂന്നുമാസത്തെ വാടക ഇവര്‍ കൊടുക്കാനുണ്ടായിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓട്ടം ലഭിക്കാത്തതിനാല്‍ വരുമാനം കുറഞ്ഞു. അതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അഡ്വാന്‍സായി വീട്ടുടമസ്ഥന് 25000 രൂപ നല്‍കിയിരുന്നു. വീട്ടുവാടക ഇതില്‍ നിന്ന് പിടിച്ചോളാന്‍ അനീഷ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നതാണ്. ബാക്കി തന്ന് വീടൊഴിയാന്‍ തയ്യാറാണെന്നും അനീഷ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നു.
എന്നാല്‍ വീട്ടുടമ അനീഷിനെ നിരന്തരം വിളിച്ച് മാനസികമായി പീഡിപ്പി ച്ചിരുന്നതായിട്ടാണ്
ഭാര്യ സൗമ്യയുടെ പരാതി. എന്നാല്‍ സൗമ്യയുടെ ആരോപണങ്ങളെല്ലാം വീട്ടുടമ നിഷേധിച്ചു. ഓണം കഴിഞ്ഞ് ബുധനാഴ്ച വീട് ഒഴിയാമെന്ന് അനീഷ് പറഞ്ഞിരുന്നതാണെന്നും വീട്ടുടമസ്ഥന്‍ ശങ്കരന്‍ കുട്ടി പറയുന്നു.
Post Your Comments