ബറേലി : 15 വയസുകാരിയെ മൂന്ന് പേര് ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആണ് സംഭവം. ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മൂന്നുപേരും ഇരുമ്പുവടികൊണ്ട് മര്‍ദ്ദിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്എസ്പി ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.
മൂന്നുപേരില്‍ ഒരാള്‍ ബലാത്സംഗം ചെയ്യുന്നത് റെക്കോര്‍ഡുചെയ്യുകയും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതേ ടുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഹിത് (25), സുമിത് (27), അങ്കിത് (24) എന്നിവര്‍ക്കെതിരെ കേസെടുത്തു. മോഹിത്തിനെയും സുമിതിനെയും ബുധനാഴ്ച അറസ്റ്റുചെയ്തു. എന്നാല്‍ അങ്കിത് ഇപ്പോഴും ഒളിവിലാണ്.
Post Your Comments