വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ സാക്ഷിയെ കണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. ഡിവൈഎഫ്‌ഐക്കാരനായ സാക്ഷിയെ കാണാന്‍ പോയത് സ്വാഭാവികമാണെന്ന് റഹീം പറഞ്ഞു. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം വ്യാജമാണ്. അന്വേഷണം തന്നിലേക്കെത്തുന്നത് തടയാനാണ് അടൂര്‍ പ്രകാശിന്റെ ശ്രമമെന്നും റഹീം പറഞ്ഞു.
ആരോപണവുമായി അടൂര്‍ പ്രകാശ് എം.പി. അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലെത്തിയ റഹീം പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂര്‍ സംസാരിച്ചുവെന്നായിരുന്നു ആരോപണം. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ആരോപിച്ചു.
തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് രാഷ്ട്രീയചായ്‍വുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ് എന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.
Post Your Comments