റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 19 വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു, സെപ്റ്റംബര്‍ ഒന്ന് മുതല്‍ 14 വരെയുള്ള ഷെഡ്യൂൾ പ്രകാരം കേരളത്തിലേയ്ക്ക് ഒൻപത് വിമാനങ്ങളാണുള്ളത്. ദമ്മാമില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഒന്ന് വീതം. റിയാദില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഒന്ന് വീതം സർവീസുകളുമാണുള്ളത്.
ജിദ്ദയില്‍ നിന്നും ഡല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സര്‍വിസുകള്‍. ഈ റൂട്ടില്‍ എയർ ഇന്ത്യ ആണ് സര്‍വിസ് നടത്തുക. കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളും റിയാദില്‍ നിന്നും ചെന്നൈ, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കും ദമ്മാമില്‍ നിന്നും ബംഗളുരുവിലേക്കും ഇന്‍ഡിഗോയും സർവീസ് നടത്തും,
സെപ്റ്റംബര്‍ നാല് : ദമ്മാം-തിരുവന്തപുരം, അഞ്ചിനും ഏഴിനും ദമ്മാം-കോഴിക്കോട്, ഏഴിന് റിയാദ്-തിരുവനന്തപുരം, എട്ടിന് ദമ്മാം-കൊച്ചി, 12ന് റിയാദ്-കൊച്ചി, 13ന് റിയാദ്-കോഴിക്കോട്, 13ന് ദമ്മാം-തിരുവന്തപുരം, 14ന് ദമ്മാം-കണ്ണൂര്‍ എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് നടത്തുന്ന സര്‍വിസുകള്‍.
Post Your Comments