റിയാദ് : സൗദി രാജകുടുംബത്തിലെ രണ്ട് അംഗങ്ങളെ ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കി. അഴിമതി ആരോപണത്തെത്തുടർന്ന് യമൻ യുദ്ധത്തിന്റെ കമാൻഡറായി പ്രവർത്തിച്ച ലഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൾ അസീസ്, മകനും രാജകുമാരനുമായ അബ്ദുൾ അസീസ് ബിൻ ഫഹദ് ബഹിൻ തുർക്കി എന്നിവരെയാണ് നീക്കിയത്. സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റേതാണ് നടപടി. ചൊവ്വാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വന്നു. ഇവർ സംശയകരമായ രീതിയിൽ വൻതോതിൽ സാന്പത്തിക ഇടപാടുകൾ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റ കണ്ടെത്തൽ.
Post Your Comments