Onam Food 2020KeralaLatest NewsNews

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” പാടാത്ത പൈങ്കിളി “

ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളുമായി പുതിയ പരമ്പര ” പാടാത്ത പൈങ്കിളി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ” പാടാത്ത പൈങ്കിളി ” മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്കുമുന്നിൽ വരച്ചുകാട്ടുന്നു. പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ദർശിക്കുവാൻ കഴിയും .

” പാടാത്ത പൈങ്കിളി ” സെപ്തംബര് 7 ( തിങ്കളാഴ്ച ) മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button