വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ എം സ്വരാജിന്റെ വൈകാരിക പോസ്റ്റിനു മറുപടിയുമായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്. കണ്ണൂർ ജില്ല ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂർ മനോജിന്റെ ബലിദാനത്തിന്റെ വാർഷികമായ ഇന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാം രാജിന്റെ മറുപടി. പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇന്ന് സ്വർഗീയ കതിരൂർ മനോജ് ബലിദാന ദിനം…..
കണ്ണൂർ ജില്ല ശാരീരിക് പ്രമുഖ് ആയിരുന്ന അദ്ദേഹത്തെ,വാഹനമോടിച്ചു വരുമ്പോൾ ,CPM ഗുണ്ടകൾ ബോംബ് എറിഞ്ഞതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു, 2014ൽ…..
ഇന്നലെ രണ്ടു DYFl പ്രവർത്തകർ കൊല്ലപ്പെട്ടതിന് ശേഷമുള്ള M. സ്വരാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടു. അതിലദ്ദേഹം പരാമർശിച്ചത്, കോൺഗ്രസ് RSSന് പഠിക്കുന്നു എന്നാണ്. യഥാർത്ഥത്തിൽ ഇക്കാര്യത്തിൽ കോൺഗ്രസ് മാതൃകയാക്കിയത് CPM നെത്തന്നെയാണ്…
ഇന്നലെ ഓണമായിരുന്നു.1988ലെ തിരുവോണ ദിനത്തിൽ, കേരളത്തിലെ സംഘ പ്രവർത്തകർ ഒട്ടാകെ ഉണ്ണാതിരിക്കുകയായിരുന്നു. അതേ വർഷമാണ് അത്തം ദിനത്തിൽ മുരിക്കും പുഴയിൽ രാജേഷ്, ലാലിക്കുട്ടൻ, വേണുഗോപാൽ എന്നിവരെ കമ്യൂണിസ്റ്റ് ഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തിയത്.ലാലിക്കുട്ടനെ ബോംബ് എറിഞ്ഞ് വീഴ്ത്തിയതിനു ശേഷം, കാലിൽ കയർ കെട്ടിവലിച്ചിഴച്ച് മറ്റൊരിടത്ത് കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു….
1999 ഡിസംബർ 1ന് യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ആയിരുന്ന KT ജയകൃഷ്ണൻ മാസ്റ്ററെ, മൊകേരി ഈസ്റ്റ് UP സ്കൂളിൽ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്…
കുട്ടികളെയും സ്ത്രീകളെയും പോലും ഈ ചോരക്കൊതിയന്മാർ വെറുതേ വിട്ടിട്ടില്ല.1981ൽ ആലപ്പുഴയിൽ കൊല്ലപ്പെട്ട വേണുവിന്റെ പ്രായം വെറും 14 ആയിരുന്നു, രാജുവിന്റേത് 17 ഉം.. 2017ൽ പാലക്കാട്ടെ വിമലാ ദേവിയുടെ വീടിന് തീവച്ചാണ് ഇക്കൂട്ടരവരെ അരുംകൊല ചെയ്തത്..
അന്നും, ഇന്നും, എന്നും ഇടതു രക്തക്കൊതിയന്മാർ ഏറ്റവും കൂടുതൽ ആക്രമിക്കുന്ന ഒരു വിഭാഗമാണ് കലാലയ വിദ്യാർത്ഥികൾ.1996 സെപ്റ്റംബർ 17ന് പമ്പയാറ്റിൽ ഇവർ കല്ലും, ഇഷ്ടികകളും വലിച്ചെറിഞ്ഞ് കരകയറാനാവാതെ മുക്കിക്കൊന്നത് അനു, കിം, സുജിത്ത് എന്നീ മിടുക്കരായ വിദ്യാർത്ഥികളെയായിരുന്നു. പരുമല സംഭവം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട ടിഎം ജേക്കബ് എംഎൽഎയോട് അന്നത്തെ മുഖ്യമന്ത്രി മഹാനായ(? ) നായനാർ ചോദിച്ചത്, ആർഎസ്എസുകാർ കൊല്ലപ്പെട്ടതിൽ തനിക്കെന്താടോ എന്നായിരുന്നു…
കേരളത്തിൽ സംഘ പ്രസ്ഥാനങ്ങൾക്ക് 270ൽ പരം പ്രവർത്തകരെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ 232 പേരെയും ഇല്ലാതാക്കിയത്, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന ചോര കുടിയന്മാരുടെ കൂട്ടം തന്നെയാണ്.
1969ൽ വാടിക്കൽ രാമകൃഷ്ണൻ എന്ന സംഘ പ്രവർത്തകനെ കൊല ചെയ്തു തുടങ്ങിയതാണിവർ. 2016ൽ കോഴിക്കോട് നടന്ന BJP ദേശീയ കൗൺസിലിൽ ”ആഹുതി ” എന്നൊരു പുസ്തകം പുറത്തിറക്കി. അതിന്റെ ഉള്ളടക്കം കഥകളും, കവിതകളുമായിരുന്നില്ല കമ്യൂണിസ്റ്റ് ഭീകരരും, ഇസ്ലാമിക ഭീകരരും ചേർന്ന് കൊന്നു തള്ളിയ സംഘ പ്രവർത്തകരുടെ വിവരങ്ങൾ ആയിരുന്നു……
കേരളത്തിൽ അക്രമ രാഷ്ട്രീയത്തിനും, കൊലപാതക രാഷ്ട്രീയത്തിനും ഒരു റോൾ മോഡൽ ഉണ്ടെങ്കിൽ അത് CPI(M) തന്നെയാണ്. കോൺഗ്രസ് ആ മാതൃക പിന്തുടരുന്നുണ്ടെങ്കിൽ അത് നിങ്ങൾ തമ്മിലായിക്കോളൂ, RSS നെ കൂട്ടുപിടിക്കേണ്ടതില്ല…
Post Your Comments