പത്തനംതിട്ട: ഓണാശംസകള്‍ നേരുന്നവര്‍ക്കെതിരേ ദേശവിരുദ്ധത വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍. രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഓണാശംസകള്‍ നേരുന്ന ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ക്കാണ് താക്കീതുമായി ദേശവിരുദ്ധ ശക്തികളുടെ പോസ്റ്റുകള്‍ വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്. . കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് ആശംസകള്‍ നേരുന്നവര്‍ കുഫ്‌റാകുന്നുവെന്ന പോസ്റ്റാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവരാണ് ഇത്തരം പോസ്റ്റുകളുടെ പ്രചാരണത്തിന് പിന്നിലുള്ളത്. എല്ലാ മതവിഭാഗക്കാരുമുള്ള ചില ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്റുകള്‍ വ്യാപിച്ചതോടെ പൊലിസ് രഹസ്യാന്വേഷണ വിഭാഗവും ഐബിയും അന്വേഷണം തുടങ്ങി.
കിതാബ് ഉത് തവീന് എന്ന ഫേസ് ബുക്ക് പേജിന്റെ പേരിലാണ് ഈ പോസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം ഗ്രൂപ്പുകളില്‍ വ്യാപകമായി ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഗ്രൂപ്പുകളില്‍ മറ്റുള്ളവര്‍ അത്തപ്പൂക്കളം സഹിതം ആശംസാ സന്ദേശം ഇട്ടപ്പോഴാണ് അതിനെതിരേ ഇത്തരം പോസ്റ്റുകളും ചോദ്യ ചിഹ്നങ്ങളും ഉയര്‍ന്നിട്ടുള്ളത്.
Post Your Comments