KeralaLatest NewsNews

വെഞ്ഞാറമൂട് കൊലപാതകം: ഹക്കീമിന്റെ ഭാര്യ നാല് മാസം ഗർഭിണി: അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്ന് എ.എ റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട രണ്ട് പേരും കുടുംബങ്ങളുടെ ഏക ആശ്രയം. വിവിധ തൊഴിലുകള്‍ ചെയ്താണ് രണ്ടുപേരും കുടുംബത്തെ നോക്കിയിരുന്നത്. ഹക്കീമിന്റെ ഭാര്യ നാല് മാസം ഗർഭിണിയാണെന്നും അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്നും ഡിവൈഎഫ്ഐ നേതാവ് ഒരു ചാനൽ ചർച്ചയിൽ വ്യക്തമാക്കി. ഹക്കിം മുഹമ്മദ് നേരത്തെ വെമ്പായത്ത് കട നടത്തിയിരുന്നു. മത്സ്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായും ജോലി നോക്കിയിരുന്നു. ഒന്നര വയസുള്ള കുട്ടിയുണ്ട്.

Read also: ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയൻ: ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? വിമർശനവുമായി കെ സുരേന്ദ്രൻ

മിഥിലാജിനു നേരത്തെ കുപ്പിവെള്ളം വിവിധ കടകളിലെത്തിക്കുന്ന ജോലിയായിരുന്നു. കോവിഡ് മൂലം പച്ചക്കറി കച്ചവടത്തിലേക്ക് മാറി. അഞ്ചും ഏഴും വയസായ രണ്ട് മക്കളും ഭാര്യയും വാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെഏക ആശ്രയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button