ഭുവനേശ്വർ: മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു. ഒഡീഷയിലെ സംബൽപുരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന് എസ്.എസ്. രാജു(47), മകള്‍ മീന മോഹന്‍(47) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ഒഡീഷയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി.നേരത്തെ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ്(55) റൂര്‍ക്കലയില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു
അതേസമയ കേരളത്തിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാവൂര്‍ സ്വദേശി കമ്മുക്കുട്ടി(58) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വൃക്കരോഗിയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഏഴ് കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Post Your Comments