
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിത പോലീസ് പിടിയിലായതായി സൂചന. സജീവിനെയും സനലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച വനിതയെ വെള്ളറടയില്‍ നിന്നും കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഷജിത്, നജീബ്, അജിത്, സതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. . ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം കൊല്ലാന്‍ ഉദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഥിലാജിനെയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നുമാണ് മിഥിലാജിന്റെ സഹോദരന് നിസാം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
തിരുവോണത്തിന്റെ തലേദിവസം അര്‍ദ്ധരാത്രിയിലായിരുന്നു കൊലപാതകം. തിരുവനന്തപുരം തേമ്ബാംമൂട് വച്ച് ഇരുചക്രവാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
Post Your Comments