Latest NewsKeralaNews

ചികിത്സാ സഹായം നൽകുന്ന കാരുണ്യ പദ്ധതി ഇനിമുതൽ പുതിയ രീതിയിലേക്ക്

തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുന്ന സംസ്ഥാന സർക്കാരിന്റെ കാരുണ്യ പദ്ധതി പുതിയ രീതിയിലേക്ക്. ഇൻഷ്വറൻസ് കമ്പനികൾ ക്ളെയിം പരിശോധിച്ച് തുക തിട്ടപ്പെടുത്തി നൽകിയിരുന്ന സമ്പ്രദായം കഴിഞ്ഞ ദിവസം അവസാനിച്ചു. ഇനിമുതൽ ചികിത്സാ സഹായത്തുക ഇൻഷ്വറൻസ് ഏജൻസികളെ ഒഴിവാക്കി നേരിട്ട് ആശുപത്രികൾക്ക് നൽകും. വിവിധ ചികിത്സകൾക്കുള്ള ഇൻഷ്വറൻസ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയർന്ന പശ്ചാത്തലത്തിലാണ് പദ്ധതി നേരിട്ട് നടത്താൻ തീരുമാനത്തിൽ സർക്കാർ എത്തിയത്.

നികുതി വകുപ്പിന് കീഴിലായിരുന്ന പദ്ധതി ഇന്ന് മുതൽ ആരോഗ്യ വകുപ്പിന് കീഴിലാവും പ്രവർത്തിക്കുക. ഇൻഷ്വറൻസ് ഏജൻസികളെ ഒഴിവാക്കി ‘അഷ്വറൻസ്’ സ്വഭാവത്തിലാണ് ഇത് തുടരുക. കഴിഞ്ഞ വർഷമാണ് എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെയും സംയോജിപ്പിച്ച് കഴിഞ്ഞ വർഷമാണ് സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. 42 ലക്ഷം പേരാണ് പദ്ധതിയിലുള്ളത്.

ആരോഗ്യ വകുപ്പിൻെറ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ മുഖേന വേണം അപേക്ഷ സമർപ്പിക്കുവാൻ. സർക്കാർ നേരിട്ട് നടത്തുന്നതോടെ കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ. ജൂണിൽ അവസാനിക്കേണ്ടിയിരുന്ന കാരുണ്യ ഇൻഷ്വറൻസ് പദ്ധതി കോവിഡ് ബാധയെ തുടർന്ന് മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ 188 സർക്കാർ ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button