
ദോഹ : സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ . ഓഗസ്റ്റിലെ അതേ നിരക്ക് തന്നെ ഈ മാസവും തുടരുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാല്‍, സൂപ്പറിന് 1.25 റിയാല്‍, ഡീസലിന് 1.25 റിയാല്‍ എന്നിങ്ങനെയാണ് വില. നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര എണ്ണ വില പ്രകാരം ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
Post Your Comments