നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതുന്നതിനായി ജാമ്യത്തിന് അപേക്ഷിച്ച് പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതി. വൈസുല്‍ ഇസ്‌ലാം എന്നയാളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയെ എതിര്‍ക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അഭിഭാഷകന്‍ വിപിന്‍ കല്‍റയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 15 നാണ് കേസിലെ അടുത്ത വാദം കേള്‍ക്കല്‍.
വാമനമൂർത്തി വിവാദം, ധനമന്ത്രി തോമസ് ഐസക്കിനെതിരെ പോലീസിൽ പരാതി
സെപ്തംബര്‍ മൂന്നിനാണ് വൈസുല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ പട്ടികപ്പെടുത്തിയിട്ടുള്ളത്. പുല്‍വാമ ഭീകരാക്രമണ കേസില്‍ ഓഗസ്റ്റ് 25-ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാക്കിസ്താന്റെ നിര്‍ദേശപ്രകാരം ബോംബാക്രമണം നടത്തിയെന്നാരോപിക്കപ്പെടുന്ന 19 പേരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.
Post Your Comments