ഇന്‍ഡോര്‍: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി മുഹറം ഘോഷയാത്ര , അഞ്ച് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് കോവിഡ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്ര നടത്തിയതിന് അഞ്ച് പേരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അധികൃതര്‍ അറിയിച്ചു. അറുപതുകാരനായ മുന്‍ കൗണ്‍സിലര്‍ ഉസ്മാന് പട്ടേല്‍ ഉള്‍പ്പെടെയുള്ള വരെയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തില്‍ (സി.എ.എ) പ്രതിഷേധിച്ച് ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് മുന്‍ കൗണ്‍സിലര്‍ ഉസ്മാന് പട്ടേല്‍.
അഞ്ചുപേരെയും ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചതായി അവര്‍ പറഞ്ഞു. കൊവിഡ് കണക്കിലെടുത്ത് ജില്ലയിലെ എല്ലാ മത പരിപാടികള്‍ക്കും ഇന്‍ഡോര്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടും മുഹറം ദിനത്തില്‍ ഖജ്രാന പ്രദേശത്ത് ഘോഷയാത്ര നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള മുഹറം ഘോഷയാത്രയ്ക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചിരുന്നു.
Post Your Comments