KeralaLatest NewsNews

ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയൻ: ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: വാമനമൂർത്തി ചതിയനാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണെന്നും മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനനെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

Read also: തരൂരിനെ പുകഴ്ത്തിയും യെച്ചൂരിയെ ഇകഴ്ത്തിയും പോസ്റ്റ്: കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കല്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കൺകണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂർത്തിയെ നടുവിൽ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികൾ ഓണപ്പൂക്കളമിടുന്നത്. വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button