ലഡാക് : ചൈനീസ് നിരീക്ഷണ ക്യാമറകളെ വെട്ടിച്ച് പാങ്ഗോങ് സോയുടെ തെക്കന്‍കരയിലെ കുന്നുകളില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതില്‍ ഞെട്ടി ചൈനയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും. തിങ്കളാഴ്ച പാങ്ഗോങ് സോയുടെ തെക്കന്‍ മേഖലയിലെ കുന്നുകള്‍ കീഴടക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞതോടെയാണ് അവര്‍ പ്രകോപിതരായത്. ഓഗസ്റ്റ് 29-30 രാത്രികളിലായിരുന്നു ചൈനാക്കാരുടെ കടന്നുകയറ്റ ശ്രമം.
ചുഷുല്‍ മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് വിവരം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. ഇന്ത്യന്‍, ചൈനീസ് ടാങ്കുകള്‍ മുഖാമുഖം നില്‍ക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സേനയുടെ കൈവശമുള്ള ‘കാല ടോപ്പിന്റെ’ താഴ്വാരത്തിനടുത്താണ് ചൈനീസ് യുദ്ധ ടാങ്കുകളും മറ്റും നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ഒട്ടുംതന്നെ വിട്ടുകൊടുക്കാതെ ടാങ്കുകള്‍ വിന്യസിച്ചു പാങ്ഗോങ്സോയിലും റെസാങ് ലായിലും സ്പെഷ്യല്‍ ഫ്രണ്ടിയര്‍ സേനയാണ് ചൈനീസ് കടന്നുകയറ്റം ചെറുത്തത്. 1597 കിലോമീററര്‍ വരുന്ന ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനയുമായി ഒരുഉഗ്രന്‍ ബലാബലം നോക്കാന്‍ ഉറച്ചാണ് ഇന്ത്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നത്.
കരയില്‍ ചൈനീസ് സൈന്യം പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ രാവിലെ ഒമ്ബത് മുതല്‍ മോള്‍ഡോയില്‍ നടക്കുകയാണ്.
Post Your Comments