COVID 19Latest NewsNewsIndia

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. 819 പേരാണ് മരിച്ചത്. ആകെ മരണം 65,288 ആയി. നിലവില്‍ 7,85,996 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 28,39,883 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ആന്ധ്രപ്രദേശും തമിഴ്‌നാടുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button