
മനാമ : ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് ബഹ്‌റൈനിൽ മരണപ്പെട്ടു. ഫവാസ് അല്‍ സയാനി ഗ്രൂപ്പ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (57) ആണ് മരിച്ചത്. ഭാര്യ ശൈലജ, മക്കള്‍ ലക്ഷ്‍മി, ലയിന. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസം 43 പ്രവാസികള്‍ ഉള്‍പ്പെടെ 183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി.
Post Your Comments