Latest NewsKeralaIndia

വാമനമൂർത്തി വിവാദം, ധനമന്ത്രി തോമസ് ഐസക്കിനെതിരെ പോലീസിൽ പരാതി

കോട്ടയം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരാതി നൽകി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് പൊതുസമൂഹത്തിൽ വിഭജനവും സ്പർദ്ധയുമുണ്ടാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ധനമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ തോമസ് ഐസക്കിനെതിരെ കോട്ടയം എസ് പിക്ക് രേഖാമൂലം പരാതി നൽകിയാതായി അദ്ദേഹം തന്നെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു. രൂക്ഷ വിമർശനമാണ് ധനമന്ത്രിക്കെതിരെയും ഹൈബി ഈഡനെതിരെയും നോബിൾ മാത്യു നടത്തിയത് .

പോസ്റ്റിന്റെ പൂർണ്ണ രൂപം: ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തി ഹൈന്ദവർക്കു പ്രാധാനപ്പെട്ട ആരാധനാ മൂർത്തിയാണ് .കേരളത്തിൽ തൃക്കാക്കരയിലും ,പെരുവനം മിത്രാനന്ദപുരത്തും തലയോലപ്പറമ്പ് മേവള്ളൂരും , തിരുവനന്തപുരം തിരുമല ത്രിവിക്രമമംഗലത്തും ഒക്കെ എണ്ണം പറഞ്ഞ വാമന മൂർത്തി ക്ഷേത്രങ്ങളുണ്ട് . ഇതൊക്കെ പോട്ടെ, വാമനപുരം നദി അതിന്റെ തീരത്തുള്ള ഗ്രാമം ഇതൊക്കെ കേരളത്തിലാണ്.വാമനപുരം നദി യുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുവാമന മഹാക്ഷേത്രത്തിലെ ആരാധനാമൂർത്തി വാമനമൂർത്തിയാണ് ആണ്.

അതുകൊണ്ട് കൂടിയാണ് ഗ്രാമത്തിന് വാമനപുരം എന്ന പേരു വന്നത്.കേരളത്തിലെ ഹൈന്ദവർ വാമനമൂർത്തിയെ ആരാധിക്കുന്നതിന്റെ ഒരു നഖചിത്രം ലഭിക്കുവാനാണ് ഇത്രയും പറഞ്ഞത് . മാർക്സിസ്റ് നേതാവും പിണറായി മന്ത്രി സഭയിലെ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്ക് തന്റെ ഒരു ട്വീറ്റിലൂടെ കോടിക്കണക്കായ ഹൈന്ദവരെ അവഹേളിച്ചിരിക്കുന്നു .അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുന്നു.നമുക്കറിയാം പിണറായി വിജയൻ നിറഞ്ഞു കളിക്കുന്ന ഇടതുപക്ഷ അറീനയിൽ തന്റെ വേഷം ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് തോമസ് ഐസക്ക് .

അയാളുടെ വിഡ്ഢിത്തരങ്ങൾ കൊണ്ട് കേരളത്തിലെ ധനകാര്യ സ്ഥിതി ഓരോ ദിവസവും പരിതാപകരമായിക്കൊണ്ടിരിക്കുന്നു . പോലീസിനെ കൊണ്ട് ജനങ്ങളുടെ പോക്കറ്റടിപ്പിച്ചോ ,മദ്യവില്പന നടത്തിയോ ചൂതാട്ടത്തിന്റെ മറ്റൊരു പതിപ്പായ ലോട്ടറി കച്ചവടം നടത്തിയോ മാത്രമേ ഖജനാവിലേക്ക് എന്തെങ്കിലും കിട്ടൂ എന്ന സ്ഥിതിയാണ്. കയറുപിരിയിൽ ഡോക്ടറേറ്റ് എടുത്ത തോമസ് ഐസക്കിന്റെ ധനകാര്യ വിജ്ഞാനം ഇതിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ .

പിണറായി മരിക്കുമ്പോൾ മുഖ്യമന്ത്രിയേ ആകാൻ കൊതിച്ചിരിക്കുന്ന ആളാണ് തോമസ് ഐസക്ക് .അതിനു വേണ്ടി മീഡിയയിൽ നിറഞ്ഞു നിൽക്കുക, അതാണ് അയാളുടെ തന്ത്രം .അതൊക്കെ ആയിക്കോട്ടെ .പിണറായിയുടെ കാലശേഷം മുഖ്യമന്ത്രി കസേര ലഭിക്കാൻ ജിഹാദികളെ തൃപ്തിപ്പെടുത്തേണ്ട ആവശ്യം ഐസക്കിനുണ്ടാകാം .അത് പക്ഷെ കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ വികാരണങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് ആകരുത് .

ശ്രീമാൻ തോമസ് ഐസക്ക് വാമന മൂർത്തിയെക്കുറിച്ചു പ്രസ്തുത ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ അങ്ങേയറ്റം നീചവും നിന്ദ്യവുമാണ് .അതിൽ ഐസക്ക് മാപ്പു പറയണം .അല്ലാതെ ഒരു ഒത്തു തീർപ്പിനും ഹൈന്ദവ വിശ്വാസികൾ തയ്യാറാകില്ല .

വാമന ജയന്തി ഭാരതത്തിലെ ഹൈന്ദവർ ആചാരപരമായി കൊണ്ടാടുന്നുണ്ട് .അതിന്റെ ഭാഗമായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒരു ആശംസ നേരുകയുണ്ടായി .എന്നാൽ കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ എന്ന എംപി അതിനോട് അങ്ങയേറ്റത്തെ മോശം ഭാഷയിൽ പ്രതികരിച്ചിരുന്നു .വാമന ജയന്തി ക്കെതിരെയും വാമന മൂർത്തി എന്ന ഹൈന്ദവ ദേവ സങ്കൽപ്പത്തിനെതിരെയും വാളെടുക്കുകയാണ് എറണാകുളം എംപി . .

അയാളുടെ അച്ഛൻ ജോർജ് ഈഡന്റെ മരണം കൊണ്ട് മാത്രം നേതാവായ അമുൽ ബേബിയാണ്ശ്രീമാൻ ഹൈബി ഈഡൻ , .ജോർജ് ഈഡൻഎന്ന നേതാവിന്റെ അകാല ചരമം മാത്രമാണ് ഹൈബിയുടെ രാഷ്ട്രീയ മുതൽമുടക്ക് .അവിടെ നിന്നും ആ സഹതാപതരംഗം ഉപയോഗിച്ച് ഹൈബി എം എൽ എ യും എംപിയുമൊക്കെ ആയി. അങ്ങിനെ തൃക്കാക്കര തേവർ എന്ന് ഹൈന്ദവർ വിശ്വസിക്കുന്ന തൃക്കാക്കര വാമന മൂർത്തി ക്ഷേത്രം നിൽക്കുന്ന ദേശമുൾപ്പെടുന്ന എറണാകുളം പാർലിമെന്റ് മണ്ഡലത്തിലെ എംപി ആയി മാറി ഹൈബി ഈഡൻ .

അച്ഛന്റെ മരണം കാരണം ലഭിച്ച ഇരട്ടക്ളാസ് കയറ്റം മൂലം എംപിയായ ഹൈബിക്ക് പക്ഷെ സ്വന്തം മണ്ഡലത്തിലെ സാംസ്കാരിക പഴമയെക്കുറിച്ചു ഒരു ചുക്കും അറിയില്ല .തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം ഹൈബിയുടെ മണ്ഡലത്തിലാണെന്നു അയാൾ മറന്നു പോകുന്നു .മഹാബലി വാമന മൂർത്തിയെ പൂജിച്ച ക്ഷേത്രമെന്ന തനിലേക്കു കൂടി പ്രസിദ്ധമാണ് തൃക്കാക്കര .ഇതൊന്നും ഹൈബിക്ക് മനസ്സിലാകില്ല .

ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഹൈബി ആ വിഷയത്തിൽ മാപ്പു പറഞ്ഞെ മതിയാകൂ .

ഇവിടെ മറ്റൊരു വിഷയം കൂടി പ്രസക്തമാണ് .ഹഗ്ഗിയ സോഫിയ പോലെയുള്ള ക്രൈസ്തവ വേട്ട ലോകമെങ്ങും നടക്കുമ്പോൾ ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകൾ എന്ന നിലയിൽ കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും തമ്മിൽ യോജിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് .എറണാകുളം എന്ന ക്രൈസ്തവർ നിർണ്ണായക ശക്തിയായ സ്ഥലത് ഇപ്പോൾ എന്താണ് അവസ്ഥ എന്ന് ഹൈബി കണ്ണ് തുറന്നു ഒന്ന് വീക്ഷിക്കണം.

എറണാകുളത്തെ വാണിജ്യ വ്യാപാര ഭരണ രംഗങ്ങളിൽ ജിഹാദികൾ തന്ത്രപരമായി ,എന്നാൽ സംഘടിതമായി മുന്നേറുകയാണ് .അത് മനസ്സിലാക്കേണ്ടതും കൃത്യമായ പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യണ്ടതും ആവശ്യമാണ് .അതൊന്നും ഓർക്കാതെ വാമനമൂർത്തിയെ അവഹേളിക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്നത് അവനവന്റെയും മറ്റു വിശ്വാസികളുടെയും ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്.

ഒരിക്കൽ കൂടി ആവർത്തിക്കുന്നു , ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകൾ എന്ന നിലയിൽ കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും തമ്മിൽ യോജിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് .അതിനു തുരങ്കം വെക്കുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും പല്ലും നഖവും ഉപയോഗിച്ച് നേരിടും .

ജയ് ഹിന്ദ്
അഡ്വ നോബിൾ മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button