Life Style

രോഗപ്രതിരോധത്തിനു ബീറ്റ്‌റൂട്ട് ജ്യൂസ്

 

അധികം പേര്‍ക്കും വലിയ താത്പര്യമൊന്നുമില്ലാത്ത പച്ചക്കറിയാണ് ബീറ്റ്റൂട്ട്. എന്നാല്‍ രോഗപ്രതിരോധശേഷിക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സോഡിയം തുടങ്ങി ധാരാളം ധാതുക്കളും ഇതിലുണ്ട്. ബീറ്റ്റൂട്ടിനു ചുവന്നനിറം നല്‍കുന്ന ബീറ്റാലൈനുകള്‍ക്ക് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസിന് കഴിയും. ശരീരത്തില്‍ പ്ലാസ്മാ നൈട്രേറ്റ് വര്‍ദ്ധിപ്പിച്ച് വ്യായാമം ചെയ്യാനുള്ള ശേഷി നല്‍കാനും ഹൃദ്രോഗമുള്ളവരില്‍ പേശിബലം വര്‍ദ്ധിപ്പിക്കാനും ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. കരളിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു ബീറ്റ്റൂട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button