Latest NewsNewsIndia

പാകിസ്ഥാൻ ചാരസംഘടനയുടെ ഏജന്റായി പ്രവർത്തിച്ചിരുന്നയാൾ പിടിയിൽ: സൈനിക രഹസ്യം ഐസിസിന് ചോര്‍ത്തിയതായി റിപ്പോർട്ട്

അഹമ്മദാബാദ്: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായി പ്രവർത്തിച്ചിരുന്നയാൾ പിടിയിൽ. ഗുജറാത്ത് കച്ച് സ്വദേശി രാജക്ഭായി കുംഭാറാണ് എൻഐഎയുടെ പിടിയിലായത്. ഈ വർഷം ജനുവരിയിൽ യുപിയിലെ വാരാണാസിൽ നിന്നും റഷീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണിൽ പകര്‍ത്തി ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു റഷീദിനെ പിടികൂടിയത്. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജക് ഭായിയെ അറസ്റ്റ് ചെയ്‌തത്‌.

Read also: സൗദിയിൽ വിമാനയാത്രക്കാരെ ലക്ഷ്യം വെച്ച് വ്യോമാക്രമണം

കച്ചിലെ മുദ്ര ഡോക് യാര്‍ഡിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു രാജക് ഭായി. കച്ചിലെ മുദ്ര ഡോക് യാര്‍ഡിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു ഇയാൾ. റഷീദിന് ഇയാൾ പണം നൽകിയതിനും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിൽ നിർണ്ണായക രേഖകൾ കിട്ടിയെന്നും എൻഐഎ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button