KeralaLatest NewsNews

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കായംകുളം കൊലപാതകം കോണ്‍ഗ്രസിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു മണിക്കൂറുകള്‍ക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്‌പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണെന്ന് ചെന്നിത്തല പറയുകയുണ്ടായി.

Read also: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഎന്‍ടിയുസി നേതാവ്

കൊല നടത്താനുള്ളവരെ പോറ്റിവളര്‍ത്തുകയും ജയിലില്‍ ആകുമ്ബോള്‍ അവര്‍ക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വര്‍ണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെ നാണക്കേടില്‍ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Post Your Comments


Back to top button