Latest NewsKeralaIndia

മതപഠനത്തിനെത്തുന്ന കുട്ടികളെ ഉപയോഗിച്ച്‌ സ്വര്‍ണാഭരണ തട്ടിപ്പ്‌; മദ്രസ അധ്യാപകനെതിരെ കേസ്‌

സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ നൂറിലധികം പേരുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു

ഉളിക്കല്‍ : മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും വീടുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വരുത്തി തട്ടിയെടുത്തെന്ന പരാതിയില്‍ മദ്രസ അധ്യാപകനെതിരെ കേസ് . അബ്ദുള്‍ കരീമിനെ (50)തിരെയാണ് കേസ് . നാല് വര്‍ഷത്തിലധികമായി ഇയാള്‍ നുച്യാട് കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ നൂറിലധികം പേരുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു . ആഭരണങ്ങള്‍ എത്തിക്കാത്ത കുട്ടികളെ പേടിപ്പിച്ചും മര്‍ദിച്ചും വരുതിയില്‍ നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു .

കുട്ടികള്‍ക്ക് ദിവ്യാത്ഭുത ശേഷിയുണ്ടാവുമെന്നും ദൈവത്തെ നേരില്‍ കാണാമെന്നുമൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കബളിക്കല്‍ നടത്തിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു . ഒരാഴ്ച മുമ്പ് ഒരു വീട്ടില്‍നിന്ന് അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതാണ് പരാതി നല്‍കാനിടയാക്കിയത്. വീട്ടില്‍ പുറമെനിന്ന് മറ്റാരും വന്നിരുന്നില്ല . സ്വര്‍ണം നഷ്ടപ്പെട്ട വിവരം മദ്രസാ അധ്യാപകനെ അറിയിച്ചതോടെ വെട്ടിപ്പിനെക്കുറിച്ച്‌ സൂചന കിട്ടി. ആഭരണം വീട്ടില്‍ തന്നെയുണ്ടെന്നും താന്‍ വന്ന് നേരിട്ട് എടുത്ത് തരാമെന്നും അധ്യാപകന്‍ അറിയിച്ചു .

അനുവിന്‍റെ മരണത്തിൽ വിശദീകരണവുമായി പി എസ് സി

വീട്ടിലെത്തിയ ഇയാള്‍ മറ്റുള്ളവരെ കൊണ്ട് കണ്ണടപ്പിച്ച്‌ മറ്റൊരു പെണ്‍കുട്ടിയുടെ കണ്‍മുന്നില്‍ ആഭരണം കാട്ടിക്കൊടുത്തു . പെണ്‍കുട്ടിക്ക് ചെകുത്താന്റെ ഉപദ്രവമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചതോടെയാണ് വീട്ടുകാര്‍ക്കുള്‍പ്പെടെ സംശയം ബലപ്പെട്ടത് . തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു . അബ്ദുള്‍ കരീം ഒളിവിലാണ് . പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button