Latest NewsNews

സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണിത്; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണിത്. സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് വിഷയം വഴി തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രത്യേകിച്ച് രാഷ്ട്രീയ തർക്കമൊന്നും ആ പ്രദേശത്ത് നിലനിൽക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടക്കട്ടെയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം കൊലപാതകത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന കോൺഗ്രസ് പ്രവർത്തകൻ വൈള്ളി സജീവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തടി മില്ലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ്.പി വ്യക്തമാക്കി. അക്രമികൾ എത്തിയ ബൈക്കും പൊലീസ് പിടിച്ചെടുത്തു.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സി.പി.എം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button