ബംഗളൂരു : ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരാഷ്ട്രീയക്കാരുമായി അടുത്തബന്ധമെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകന് ബിനീഷ് കോടിയേരിയേരിയോടൊപ്പമുള്ള ചിത്രവും ഉൾപ്പെടെ അനൂപിന്റെ ഫോണില്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെയും മക്കളുടെയും അടക്കമുള്ള നമ്പരുകളും കണ്ടെത്തി.
ബിനീഷ് കോടിയേരിയേരിയോടൊപ്പമുള്ള ചിത്രങ്ങള്‍ കുമരകത്തുള്ള ഒരു റിസോര്‍ട്ടില്‍ വച്ചാണ് എടുത്തിരിക്കുന്നതെന്ന് തെളിഞ്ഞതായി അന്വേഷണ വൃത്തങ്ങ പറഞ്ഞു. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ യെലഹാങ്ക ഓഫീസില്‍ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. അനൂപിന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ വൃത്തങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍, കേസിന്റെ ഈ വശം എന്‍ഐഎയാണ് അന്വേഷിക്കേണ്ടതെന്നും ഇക്കാര്യങ്ങള്‍ അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും എന്‍സിബി വ്യക്തമാക്കി.
ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് അനൂപും മറ്റൊരു മലയാളിയായ ആര് രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലാകുന്നത്. അനൂപിന്റെ ഫോണ്‍ കോണ്ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെടി റമീസിന്റെ നമ്പരും സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments