ന്യൂഡല്‍ഹി • കോവിഡാനന്തര പരിചരണത്തിനായി ഓഗസ്റ്റ് 18 ന് ദില്ലിയിലെ എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഷാ തന്റെ വസതിയിലെത്തിയത്. കേന്ദ്രമന്ത്രി സുഖം പ്രാപിച്ചുവെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും ശനിയാഴ്ച എയിംസിലെ അധികൃതർ വ്യക്തമാക്കിയിരുന്നു.
കോവിഡ് 19 പോസിറ്റീവായതായി 55 കാരനായ ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് മേദന്ത ആശുപത്രിയിൽ കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സ തേടിയ അദ്ദേഹം പരിശോധന ഫലം നെഗറ്റീവായ ശേഷം ഡിസ്ചാര്‍ജ് ആകുകയും ചെയ്തിരുന്നു.
ഡിസ്ചാർജ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ക്ഷീണം, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഓഗസ്റ്റ് 18 ന് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments