അഗര്‍ത്തല • ത്രിപുരയിലെ ഒരു ഗ്രാമത്തിൽ കൗമാരക്കാരായ ഏഴ് ആൺകുട്ടികൾ ചേര്‍ന്ന് എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പശ്ചിമ ത്രിപുര ജില്ലയിലെ തബാരിയ സ്വദേശികളായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു, ഒരാൾ ഒളിവിലാണ്.
ഇവരിൽ നാലുപേരെ ജുവനൈൽ ഹോമിലേക്ക് അയച്ചു. കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാതിനാല്12 വയസ് പ്രായമുള്ള മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ, പ്രതികളായ ആൺകുട്ടികൾ മകളെ ഒളിച്ചു കളിക്കാന്‍ ക്ഷണിച്ചതായും തുടര്‍ന്ന് ബലാത്സംഗം ചെയ്തതായും പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂ ക്യാപിറ്റൽ കോംപ്ലക്സിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ പ്രിയ മധുരി മജുംദർ പറഞ്ഞു.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തിരിച്ചെത്തി എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസ് പരാതി നല്‍കുകയായിരുന്നു.
Post Your Comments