KeralaLatest NewsNews

ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയം

കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രീതിയിൽ പാമ്പിനെ ഉപയോഗിച്ചാണ് കൊല നടന്നത്. അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച രണ്ടായിരത്തിലേറെ പേജുകള്‍ ഉള്ള കുറ്റപത്രത്തിൽ നിന്ന് പ്രസക്ത ഭാഗങ്ങള്‍ ഇംഗ്ലിഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനല്‍ പൊലീസ് അക്കാദമിക്ക് കൈമാറും. ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയിലാണ് ഇനി സൂക്ഷിക്കുക.

Read also: സ്വര്‍ണക്കടത്തില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് പങ്ക്: ഇത്‌ മറച്ചുപിടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് എ.വിജയരാഘവന്‍

മേയ് ആറിനായിരുന്നു ഉത്ര കൊല്ലപ്പെട്ടത്. ഭര്‍തൃ വീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ ഉത്ര മരിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ ഉത്രയുടെ മരണം പാമ്പ് കടിയേറ്റത് മൂലമാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. ഫോണ്‍ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളും ശേഖരിച്ചതോടെ ഭർത്താവായ സൂരജിന് നേരെ സംശയം ഉയർന്നു. ആറ് മാസത്തിനിടെ സൂജ് പാമ്പ് പിടിത്തക്കാരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതും നിർണായകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button