ന്യൂഡൽഹി: ഓണത്തിന്‍റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അന്താരാഷ്ട്ര ഉത്സവമാണ്. അതിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടും. ആഘോഷങ്ങള്‍ കരുതലോടെ വേണം. കൊവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കൊവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments