Latest NewsKeralaNews

ചാനലുകൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിന് നടപടിയെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏതെങ്കിലും ചാനലുകൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിന് നടപടിയെടുക്കാനാകില്ലെന്നും സർക്കാരിന്റെതായ രീതിയിൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് ലൈഫ് മിഷൻ പദ്ധതിയിൽ നാലര കോടിയുടെ അഴിമതിയുണ്ടെന്ന വാർത്ത പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിന്റെ രഹസ്യങ്ങൾ അറിയുന്ന ആളല്ല മാധ്യമ ഉപദേഷ്ടാവ്. ആവശ്യം വന്നാൽ ഉപദേശം തേടാൻ വേണ്ടി മാത്രമാണ് അദ്ദേഹത്തെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read also: കേന്ദ്രസർക്കാർ ഇന്നലെ പ്രഖ്യാപിച്ച അണ്‍ലോക്ക് – 4 ഇളവുകൾ എന്തൊക്കെയാണെന്നറിയാം

ഉപദേഷ്ടാവ് അദ്ദേഹത്തിന് കിട്ടിയ വിവരങ്ങളാണ് പറഞ്ഞത്. സർക്കാരിന് മുന്നിൽ അത്തരം വിവരങ്ങളില്ല. ഉപദേഷ്ടാവ് പറഞ്ഞ കാര്യങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നില്ല. റെഡ് ക്രെസന്റ് ചെയ്യുന്ന കാര്യങ്ങളിൽ സർക്കാരിന് ഉത്തരവാദിത്തമില്ല. റെഡ് ക്രെസന്റും ഏതെങ്കിലും കരാറുകാരും തമ്മിലുണ്ടായ ഇടപാട് സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ മാധ്യമ ഉപദേഷ്ടാവായതുകൊണ്ട് വിളിച്ചുപറയാൻ അദ്ദേഹത്തിന് യാതൊരു തടസവുമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button