NewsIndia

സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോട് വിരമിക്കാന്‍ ആവശ്യപ്പെടാം, ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കും ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

ദില്ലി: ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കാനും ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാനുമുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. മാര്‍ഗനിര്‍ദ്ദേശം സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബാധകമാണ്.

ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോഴും മറ്റുള്ളവരോട് 55 വയസ് കഴിയുമ്പോഴും ജോലിയില്‍ ഉഴപ്പുന്നവരോടും സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാന്‍ ആവശ്യപ്പെടാം എന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രായം നോക്കാതെ വിരമിക്കാം. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്‍കും എന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. നിലവിലെ ചട്ടങ്ങള്‍ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button