KeralaLatest News

കണ്ണൂരില്‍ രണ്ട് മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി അമ്മയുടെ ആത്മഹത്യാ ശ്രമം ; ഇളയമകള്‍ മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ രണ്ട് പെണ്‍മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വപ്ന അനീഷ് എന്ന യുവതിയെയും മക്കളെയുമാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്നു വയസുകാരിയായ ഇളയ കുഞ്ഞ് മരിച്ചു. യുവതിയും മൂത്ത കുട്ടിയും (11) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആഗസ്ത് 27ന് രാത്രിയാണ് സംഭവം നടന്നത്. പിറ്റേന്ന് രാവിലെ ഇളയകുട്ടി അബോധാവസ്ഥയിലായതോടെ അമ്മ സ്വപ്‌ന തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ച്‌ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തി വരികയായിരുന്ന സ്വപ്ന.

ഭര്‍ത്താവ് ഇസ്രായേലിലാണ്. വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങുകയും ഇവര്‍ പ്രതിസന്ധിയിലാകുകയുമായിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഭര്‍ത്താവ് അനീഷ് വിദേശത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button